ലേഡി സൂപ്പർ സ്റ്റാർ നയൻതാര പുതിയതായി അഭിനയിച്ച തമിഴ് ഹൊറർ ചിത്രമാണ് കണക്ട്. പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായങ്ങൾ ആണ് ലഭിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. തമിഴ് സിനിമ ആണെങ്കിൽ കൂടി ഇന്ത്യയിൽ തന്നെ ഈ ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷക ശ്രദ്ധ നേടി. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ ഹിന്ദിയിലേക് റീമേക്ക് ചെയ്യാൻ ഇതിന്റെ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു.

നയൻതാര ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് കൊണ്ട് തന്നെ ചിത്രം ഒരു വമ്പൻ ഹിറ്റ് ആകുമെന്ന് തന്നെയാണ് ആരാധകർ പ്രേതീക്ഷിക്കുന്നത്. ഈ ചിത്രം നയൻതാരയുടെ ആദ്യ ഹിന്ദി ചിത്രം ആയതുകൊണ്ട് തന്നെ ഹിന്ദിയിൽ ഈ ചിത്രം എങ്ങനെ കളക്ഷൻ വാരിക്കൂട്ടുന്നു എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ലേഡി സൂപ്പർ സ്റ്റാർ എന്ന് സിനിമ ഇൻഡസ്ട്രയിൽ അറിയപ്പെടുന്ന നയൻതാരയ്ക്ക് സൗത്ത് ഇന്ത്യയിൽ മാത്രമല്ല നോർത്ത് ഇന്ത്യയിലും ഒരുപാട് ആരാധകർ ഉണ്ട്. അതുകൊണ്ട് തന്നെ നോർത്ത് ഇന്ത്യയിലെ നയൻ‌താര ഫാൻസ്‌ ഈ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ്.