ബോളിവുഡിലെ ഭാഗ്യപരീക്ഷണങ്ങളിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്ന പെൺകുട്ടികൾ ഒരുപാട് ഉണ്ട്, എന്നാൽ അവരിൽ ചിലർ മാത്രമാണ് ഭാഗ്യം കൊണ്ടും കഴിവ് കൊണ്ടും പ്രേക്ഷകരുടെ മനം കവരാറുള്ളത്. അത്തരത്തിൽ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ച ഒരു നടിയാണ് കിയാര അദ്വാനി. കുട്ടിക്കാലത്തു ഒരു ബേബി ക്രീമിന്റെ പരസ്യത്തിൽ അമ്മയോടൊപ്പം അഭിനയിച്ച കിയരയ്ക്ക് വളർന്നപ്പോഴും ബോളിവുഡിൽ അഭിനയിക്കുക എന്ന ആഗ്രഹം വിട്ടുപോയിരുന്നില്ല, എന്നാൽ അവരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

കിയാര ബോളിവുഡിൽ എത്തുന്നതിനു മുൻപ് ഒരു സ്കൂൾ ടീച്ചർ ആയിരുന്നു. തുടർന്നാണ് ഫ്യൂഗിളി എന്ന കോമഡി ചിത്രത്തിലൂടെ സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറിയത്. എന്നാൽ M.S. Dhoni: The Untold Story എന്ന ചിത്രത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യയായി വേഷമിട്ടതോടെ പ്രേക്ഷക ശ്രദ്ധ നേടി.

Image Credits : Instagram

സോഷ്യൽ മീഡിയയിൽ 26 മില്യൺ ഫോള്ളോവെർസ് ഉള്ള നടിയാണ് കിയാര അദ്വാനി. ഓരോ തവണ ഇൻസ്റ്റാഗ്രാൽ ഫോട്ടോ ഷെയർ ചെയ്യുമ്പോഴും അത് ട്രെൻഡിങ്ങിൽ വരാറുണ്ട്, ഇത്തവണ അടിപൊളി ഒരു ചുവന്ന ഡ്രെസ്സിൽ ആണ് കിയാര എത്തിയിരിക്കുന്നത്. ക്രിസ്മസ് പ്രമാണിച്ചാണോ താരം ചുവന്ന ഡ്രെസ്സിൽ എത്തിയിരിക്കുന്നത് എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.

All rights reserved Lyriccs.