2015 ഫെബ്രുവരിയിൽ ആണ് ജോണി ഡെപ്പും ആംബർ ഹെർഡും തമ്മിലുള്ള വിവാഹം കഴിഞ്ഞത്, എന്നാൽ ഈ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല, വെറും പതിനഞ്ചു മാസത്തെ ദാമ്പത്യ ബന്ധത്തിന് ശേഷം ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. ആംബർ ഹെർഡ്‌ ആണ് ഡിവോഴ്സ് നോട്ടീസ് അയച്ചത്, എന്നാൽ അതിനു ശേഷം കടുത്ത ആരോപണങ്ങളുമായി നടി രംഗത്തെത്തുകയായിരുന്നു. കടുത്ത ഗാർഹിക പീഡനത്തിന് ഇര ആയെന്നും കടുത്ത മാനസിക പീഡനങ്ങൾ നേരിട്ടുവെന്നും ആംബർ ഹെർഡ്‌ ഒരു ലേഖനം എഴുതി. എന്നാൽ ഇതിനു എതിരായി ജോണി ഡെപ്പ് മാനനഷ്ടത്തിന് കേസ് കൊടുത്തു. ഈ കേസിൽ ആണ് ഡെപ്പിനു അനുകൂലമായി വിധി വന്നത്.

ഈ വിധി വന്നതിനു പിന്നാലെയാണ് നിയമയുദ്ധത്തിൽ നിന്നും താൻ പിന്മാറുകയാണെന്നു ഹെർഡ്‌ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. അമേരിക്കൻ നിയമ വ്യവസ്ഥയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു.എന്റെ മൊഴികൾ സോഷ്യൽ മീഡിയ ആഘോഷിച്ചു, ഈ ഒത്തുതീർപ്പ് ഞാൻ ആഗ്രഹിച്ചതല്ല, പക്ഷെ ഞാൻ പ്രതിരോധിച്ചപ്പോൾ എന്റെ ജീവിതം തകരുകയാണ് ചെയ്തത്, എന്ന് ആംബർ ഹെർഡ്‌ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇനിയും വിചാരണയുടെ കടന്നു പോകാൻ വയ്യ, സമയം വളരെ വിലപ്പെട്ടതാണ്, ഇനി അത് ലക്ശ്യബോധത്തോടെ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ആംബർ ഹെർഡ്‌ കൂട്ടിച്ചേർത്തു.
All rights reserved Lyrics.